CrimeKerala NewsLatest NewsLaw,
വനിത പോലീസുകാര്‍ തമ്മില്‍ അടിപിടി; ഒരാള്‍ക് പരിക്ക്
കൊട്ടാരക്കര : കേരള വനിതാ സെല്ലില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം. സീനിയോറിറ്റിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഏറ്റുമുട്ടലുണ്ടായി.
സംഭവത്തില്‍ സെല്‍ ചുമതലയുള്ള എസ്.ഐ.യുടെ കൈയ്ക്കു പരിക്കേറ്റും. തുടര്‍ന്ന് എസ് ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്ധവി ലഭിക്കാനായി ഇരുവരും വാക്ക് തര്‍ക്കത്തില്‍ പെടുന്നത് സാധാരണമായിരുന്നെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
ഇരുവര്‍ക്കും തമ്മില്‍ ശത്രുത ഉണ്ടായിരുന്നതായും തുടര്‍ന്ന് ഒരാള്‍ മറ്റൊരാളുടെ ജോലിയിലെ പോരാഴ്മ കാണിച്ച് ഡി.ജി.പി ക്ക് പരാതിയും നല്‍കിയിരുന്നു. അതേസമയം റൂറല്‍ ജില്ലാ പോലീസ് മേധാവി സംഭവത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.