CinemaLatest News
രാധേ തല്ലിപ്പൊളി പടമെന്ന്, കെ ആര്‍ ഖാനെതിരെ പരാതിയുമായി സല്‍മാന്‍ ഖാന്‍
സല്‍മാന്‍ഖാന്റെ പുതിയ ചിത്രമായ ‘രാധയെ’ക്കുറിച്ച് മോശം റിവ്യൂ നല്കിയതിന് നടനും, സിനിമ നിരൂപകനുമായ കമാല്‍ ആര്‍. ഖാനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി സല്‍മാന്‍ ഖാന്‍. നിരൂപണത്തിന് പുറമേ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയതിനാണ് കേസ് നല്‍കിയത്.
എന്നാല്‍ നിര്‍മാതാക്കളോ, നടന്മാരോ ആവശ്യപ്പെട്ടാല്‍ താന്‍ അവരുടെ സിനിമകള്‍ നിരൂപണം ചെയ്യില്ലെന്നും, തനിക്കെതിരെയുള്ള കേസ് ആളുകള്‍ തന്നെ ഭയക്കുന്നുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. വിവാദ പരാമര്‍ശങ്ങളിലൂടെ ഇടം പിടിക്കുന്ന അദ്ദേഹം നേരത്തെ, മോഹന്‍ലാലിനെക്കുറിച്ചും മോശം പരാമര്‍ശം നടത്തിയിരുന്നു.