Kerala NewsLatest News
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ എന്തായി? സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ എന്തായി എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഉടന്‍ വശദാംശങ്ങള്‍ അറിയിക്കാന്‍ ബെവ്‌കോയ്ക്ക് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനുളളില്‍ വിശദാംശങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്കിനെ തുടര്‍ന്ന്് ഹൈക്കോടതി സ്വമേധയാ ആണ് കേസെടുത്തത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചെന്നും മദ്യവില്‍പ്പനശാലകളിലെ ആള്‍ത്തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്‌കോ അറിയിച്ചു.
തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചായിരുന്നു സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.