CinemaLatest NewsMovie

ജീവിതത്തിൽ സന്തോഷവും ദുഃഖവും നേരിട്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ ജീവിക്കുന്നത്തിന് എന്ത് അർഥം; മരിക്കും മുൻപ് സാന്ഡേപ് നഹർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹറിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നടൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. സുശാന്ത് സിങ് രാജ്പുത് നായകനായ ‘എം.എസ് ധോണി: ദ അൺടോൾഡ് സ്‌റ്റോറി’യിൽ പ്രധാന സഹതാരമായി സന്ദീപ് എത്തിയിരുന്നു. അക്ഷയ് കുമാറിന്റെ കേസരിയിലും നടൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നത് സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ കൊണ്ടാണെന്നാണ് നടൻ കുറിച്ചത്. ഭാര്യയുമായി നല്ല ബന്ധത്തിലല്ലെന്നും ഇതാണ് ജീവിതം അവസാനിപ്പിക്കാൻ കാരണമെന്നും നടൻ എഴുതിയിരുന്നു. എന്നാൽ ഇപ്പോൾ ഈ കുറിപ്പ് സന്ദീപിന്റെ പേജിൽ ലഭ്യമല്ല.

“ജീവിതത്തിൽ സന്തോഷവും ദുഃഖവും നേരിട്ടിട്ടുണ്ട്. പല പ്രശ്‌നങ്ങളെയും തരണം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ ആഘാതം താങ്ങാവുന്നതിനും അപ്പുറമാണ്. ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്ന് എനിക്കറിയാം പക്ഷെ ഇങ്ങനെ ജീവിക്കുന്നതിനും എന്ത് അർത്ഥമാണുള്ളത്. എന്റെ ഭാര്യ കാഞ്ചൻ ശർമ്മയും അവരുടെ അമ്മ വിനു ശർമ്മയും എന്നെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല, അതിന് അവർ ശ്രമിച്ചിട്ടുമില്ല. എന്റെയും ഭാര്യയുടെയും വ്യക്തിത്വം വളരെ വ്യത്യസ്തമാണ്. അത് ഒരിക്കലും ചേർന്നുപോകില്ല. എന്നും വഴക്കാണ്, രാവിലെയും വൈകിട്ടും വഴക്കുതന്നെ, ഇനി എനിക്കിത് സഹിക്കാൻ കഴിയില്ല. ഇതിൽ കാഞ്ചൻ ഒരു തെറ്റും ചെയ്തിട്ടില്ല, കാരണം അവളുടെ സ്വഭാവം അങ്ങനെയാണ്. അവൾക്ക് എല്ലാം സാധാരണമായി തോന്നും പക്ഷെ എനിക്ക് ഒന്നും അങ്ങനെയല്ല. മുംബൈയിൽ ഞാൻ വളരെ വർഷങ്ങളായുണ്ട്. ഒരുപാട് മോശം അവസ്ഥകൾ ഉണ്ടായിട്ടുണ്ടെങ്കിലും തകർന്നിട്ടില്ല” – സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.

മുംബൈയിലെ ജോർജിയൻ ഏരിയയിലാണ് സന്ദീപിന്റെ വസതി. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങിനൊപ്പം എംഎസ് ധോനി: അൾ ടോൾഡ് സ്‌റ്റോറിയിൽ പ്രധാന വേഷത്തിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. ടെലിവിഷൻ രംഗത്തും ഏറെ ശ്രദ്ധേയമായ കരിയറാണ് സന്ദീപിന്റെത്. നിരവധി ഹിന്ദി സീരിയലുകളിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്ഷയ് കുമാർ നായകനായ കേസരിയിലും ഒരു പ്രധാന വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button