Kerala NewsNews

തുരത്തിയ കാട്ടാനകൾ വീണ്ടും നാട്ടിലെത്തി, ജനം ഭീതിയിൽ

പാലക്കാട് ജില്ലയിലെ കൊട്ടേക്കാട്‌ നാട്ടിൽ ഇറങ്ങിയ കാട്ടാന നാട് വിറപ്പിക്കാനും കൃഷിനാശം ഉണ്ടാക്കുവാനും തുടങ്ങിയിട്ട് ആഴ്ചകളായി. കാട്ടാനയെ തുരത്താൻ വനപാലകർ കൊണ്ടുവന്ന 3 കുമുകി ആനകൾ കാട്ടാനയെ തുരത്തിയെന്നാണ് വനപാലകരുടെ വാദം. കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, അഗസ്ത്യൻ എന്നീ 3 കുമുകി ആനകൾ ആണ് കാട്ടാനയെ തുരത്താൻ കൊട്ടേക്കാട്‌ തങ്ങുന്നത്.
കുമുക്കി ആനകൾ തുരത്തിയ കാട്ടാനകൾ ആവട്ടെ വ്യാഴാഴ്ച രാത്രി വീണ്ടും എത്തി കൃഷിനാശം ഉണ്ടാക്കിയത് ജനങ്ങളെ ആകെ
കഷ്ട്ടത്തിലാക്കിയിരിക്കുകയാണ്. കാട്ടാനയെ തുരത്തിയ കുമുക്കി ആനകൾ നിൽക്കുന്ന സ്ഥലത്തേക്കാണ് ഇപ്പോൾ കാട്ടാനകൾ വരുന്നത്. മൂന്നു കുമുക്കി ആനകളെ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് ഇത് സംബന്ധിച്ച് നാട്ടുകാർ പരാതി പറയുന്നത്. വനം വകുപ്പ് കാട്ടാനയെ തുരത്താൻ ഉപയോഗപ്പെടുത്തിയ നാട്ടാനകളുടെ അടുത്തെത്തി കാട്ടാനകൾ കുശലം പറയുന്ന അവസ്ഥയാണെന്ന് ചുരുക്കം. കഴിഞ്ഞദിവസം മരുതറോഡ് പഞ്ചായത്ത് ആറങ്ങാട്ടുകുളമ്പിൽ വാഴ കൃഷി നടത്തുന്ന ജോസ്, ഉദയപ്രകാശൻ എന്നിവരുടെ നെല്ല്, തെങ്ങുകൾ,മറ്റുകൃഷികൾ എന്നിവ കാട്ടാനകൾ എത്തി നശിപ്പിക്കുകയുണ്ടായി. വർഷങ്ങളായി ആറങ്ങാട്ടുകുളമ്പിൽ. പന്നിമട മേഖലകളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ പ്രദേശത്ത് കനത്ത നാശമാണ് വരുത്തി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button