മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഇനി എന്തു തെളിവാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം, കുറ്റവാളികൾക്ക് കുടപിടിക്കുകയാണ് മുഖ്യ മുഖ്യമന്ത്രി ചെയ്യുന്നത്, മുഖ്യമന്ത്രിക്ക് ഒരു ഉളുപ്പും തോന്നിയില്ലേ?

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഇനി എന്തു തെളിവാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുണ്ട്. കുറ്റവാളികൾക്ക് കുടപിടിക്കുകയാണ് മുഖ്യ മുഖ്യമന്ത്രി ചെയ്യുന്നത്. രാജ്യദോഹകുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പ്രതികളുമായി ശിവശങ്കരൻ്റെ ബന്ധത്തിന് നിരവധി തെളിവുകളും പുറത്തുവന്നു കഴിഞ്ഞു.
എം ശിവശങ്കര്‍ പ്രതികളുമായി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരിക്കുന്നു. ഇനിയും മുഖ്യമന്ത്രിക്ക് എന്ത് തെളിവാണ് വേണ്ടത്? ഐടി സെക്രട്ടറി എന്ന പദവി ഉപയോഗപ്പെടുത്തി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിന് ഒത്താശ ചെയ്‌തെന്ന് ചെന്നിത്തല ആരോപിച്ചു. എട്ട് മണിക്കൂറോളം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് ഒരു ഉളുപ്പും തോന്നിയില്ലേ? ഐടി വകുപ്പിലെ ഒരു ഫെലോയ്‌ക്കെതിരെയും തെളിവുകള്‍ വന്നുകഴിഞ്ഞു. എല്ലാവരെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രശ്‌നം വിഷയ ദാരിദ്ര്യമല്ല, വിഷയബാഹുല്യമാണെന്ന് ചെന്നിത്തല ആരോപിച്ചു. മന്ത്രി കെടി ജലീലിന്റെ ഫോണ്‍കോള്‍ രേഖകള്‍ പുറത്തുവന്നു. അന്വേഷണത്തിന് മുന്നെ മുഖ്യമന്ത്രി ജലീലിനും ക്ലീന്‍ ചീറ്റ് കൊടുത്തു. കള്ളക്കടത്ത് പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറെ പോലും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. ചെന്നിത്തല കുറ്റപ്പെടുത്തി.