സാലഡിലും സാന്ഡേഴ്സൺ

ദില്ലി: ജോ ബൈഡൻറെ സ്ഥാനാരോഹണ ചടങ്ങിനിടെ മാസ്കും ഗ്ലൗസും കോട്ടുമെല്ലാമിട്ടുളള സാൻഡേഴ്സൻറെ ഇരിപ്പ് ട്രോളന്മാർ ഏറ്റെടുത്തിരുന്നു. കേക്കിലും മറ്റുമായി നിരവധിപേർ സാൻഡേഴ്സന്റെ ആ ഇരിപ്പ് റീക്രീറ്റ് ചെയ്തിരുന്നു. വീണ്ടും ഭക്ഷണമേശയിൽ സാൻഡേഴ്സൺ താരമാവുകയാണ്. നിരവധി പച്ചക്കറി ഉപയോഗിച്ചുള്ള സാലഡിലാണ് സാൻഡേഴ്സൻ ഇടം പിടിച്ചത്.
അമേരിക്കയിലെ അരിസോണയിലുള്ള കലാകാരിയായ സാന്ദ്രാ മാർഷലാണ് സാലഡിൽ സാൻഡേഴ്സണെ ഒരുക്കിയത്. കെയിൽ, ഉരുളക്കിഴങ്ങ്, ക്വാളിഫ്ലവർ അടക്കമുള്ള പച്ചക്കറികളുപയോഗിച്ചാണ് സാൻഡേഴ്സണെ ഉണ്ടാക്കിയിരിക്കുന്നത്. യുഎസ് ക്യാപ്പിറ്റോളിലെ സ്ഥാനാരോഹണ ചടങ്ങിനിടയിലെ സാൻഡേഴ്സൻറെ ഇരിപ്പ് അതേപോലെ സൃഷ്ടിക്കാൻ സാന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് സാലർഡ് സാൻഡേഴ്സൻറെ ചിത്രം സാന്ദ്ര പോസ്റ്റ് ചെയ്തത്. കുറഞ്ഞ സമയം കൊണ്ട് ചിത്രം വൈറലായി. നിരവധിപ്പേരാണാണ് കലാകാരിക്ക് അഭിനന്ദനവുമായി എത്തുന്നത്.
പ്രമുഖ എഴുത്തുകാരനായ സ്റ്റീഫൻ കിംഗ് അടക്കമുള്ളവർ സാന്ദ്രയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ജനുവരിയിൽ ടെക്സാസ് സ്വദേശിയായ വനിത സാൻഡേഴ്സനെ ക്രോഷറ്റ് പാവയുടെ രൂപത്തിൽ നിർമ്മിച്ചിരുന്നു. 9 ഇഞ്ച് വലിപ്പമുള്ള പാവ വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്നായിരുന്നു ഈ വനിത പറഞ്ഞിരുന്നത്.