നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ല മമ്മൂട്ടി ഇടപെട്ടതെന്ന് സാന്ദ്ര തോമസ്
നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ല മമ്മൂട്ടി ഇടപെട്ടതെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതിയിലാണ് അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായത്. ആന്റോ ജോസഫിന് വേണ്ടി മറ്റാരോ പറഞ്ഞതിനെ തുടർന്ന് മമ്മൂട്ടി വിളിച്ചതായും, സംഭവത്തെക്കുറിച്ച് ബോധ്യപ്പെട്ട ശേഷം “എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യുക” എന്നാണ് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതായും അവര്‍ പറഞ്ഞു. മമ്മൂട്ടിയുടെ ഇടപെടലിനെതിരെ തനിക്ക് യാതൊരു പരാതിയും ഇല്ലെന്നും സാന്ദ്ര വ്യക്തമാക്കി.
മമ്മൂട്ടി തന്റെ സിനിമയിൽ നിന്ന് പിന്മാറിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, മമ്മൂട്ടിലെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ലിസ്റ്റിൻ ശ്രമിക്കരുതെന്നും സാന്ദ്ര തോമസ് പറഞ്ഞു. പർദ ധരിച്ചു വന്നത് പ്രതിഷേധമെന്ന നിലയിലാണെന്നും, എന്നു കരുതി താനെന്നും പർദ ധരിച്ചു വരണമെന്നാണോ ലിസ്റ്റിൻ പറയുതെന്നും സാന്ദ്ര തോമസ് ചോദിച്ചു. ലിസ്റ്റിൻ പറയുന്നത് വിവരമില്ലായ്മയാണ്. ലിസ്റ്റിൻ മറുപടി അർഹിക്കാത്തയാളാണെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. താൻ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞാൽ ഇൻഡസ്ട്രി വിട്ടുപോകാൻ തയ്യാറാണെന്നും, മറിച്ച് ലിസ്റ്റിൻ തെറ്റാണെന്ന് തെളിഞ്ഞാൽ ഇൻഡസ്ട്രി വിടാൻ തയ്യാറാണോയെന്നും അവര്‍ വെല്ലുവിളിച്ചു.
Tag: Sandra Thomas says Mammootty’s intervention was not related to the nomination paper controversy