indiaLatest NewsNationalNewsUncategorized

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; ധര്‍മസ്ഥലയിലെ അന്വേഷണത്തിന് നിർണായകമായി ആറാം പോയിന്റിലെ തിരച്ചിൽ, അസ്ഥികൂടം കണ്ടെത്തി

ധര്‍മസ്ഥലയിലെ കൂട്ടക്കൊലക്കേസിൽ അന്വേഷണത്തിന് നിർണായകമായി ആറാം പോയിന്റിലെ തിരച്ചിൽ. പ്രദേശത്തെ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം. സാക്ഷിയുടെ സൂചന പ്രകാരമാണ് ആറാമത്തെ സ്ഥലത്ത് നടത്തിയ ഖനനത്തിൽ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.

ആകെ 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി മാർക്ക് ചെയ്തിട്ടുള്ളത്. ഇതിനകം അഞ്ചിടങ്ങളിൽ തിരച്ചിൽ പൂർത്തിയാക്കിയ ശേഷം ഇന്ന് ആറാം പോയിന്റിൽ അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ അസ്ഥികൾ മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

പരിശോധനയ്ക്കിടെ ഒരു സ്ത്രീയുടെ വസ്ത്രങ്ങൾ, വാനിറ്റി ബാഗ്, തിരിച്ചറിയൽ രേഖകൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവ അന്വേഷണത്തിൽ വലിയ വഴിത്തിരിവാകുമെന്ന് സംഘം വിലയിരുത്തുന്നു.

ഇന്ന് കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് അഞ്ചാം പോയിന്റ് മുതൽ 12ാം പോയിന്റ് വരെ വ്യാപകമായ ഖനനം നടക്കുന്നുണ്ട്. കാണാതായ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വീകരിക്കാൻ മംഗളൂരു കദിരിയിൽ എസ്‌ഐടി ഹെൽപ്പ്‌ഡെസ്ക് ആരംഭിച്ചു. തിരച്ചിലിന്റെ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ എസ്‌ഐടി അംഗങ്ങൾക്ക് കർശന നിർദേശവും അന്വേഷണ സംഘത്തലവൻ പ്രണബ് മൊഹന്തി നൽകിയിട്ടുണ്ട്.

Tag: Sanitation worker’s revelation; Search at sixth point crucial to Dharmasthala investigation, skeleton found

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button