CinemaKerala NewsLatest News

ഇടതു കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി,വേദനകള്‍ തുറന്ന് പറഞ്ഞ് സാനിയ ഇയ്യപ്പന്‍

കൊവിഡിനെ നിസാരമായി കാണരുതെന്ന് നടി സാനിയ ഇയ്യപ്പന്‍. തനിക്ക് രോഗം ബാധിച്ചപ്പോഴുണ്ടായ പേടിപ്പെടുത്തുന്ന അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതിനെപ്പറ്റിയും, കണ്ണിലെ കാഴ്ച മങ്ങിയതിനെക്കുറിച്ചുമൊക്കെയാണ് താരം പറയുന്നത്.

ഞാന്‍ എന്റെ ക്വാറന്റീന്‍ അനുഭവങ്ങള്‍ പറയാം. ഇത്രയും നാള്‍ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാന്‍ കാത്തിരിക്കുകയായിരുന്നു. ആറ് തവണയാണ് കൊവിഡ് ടെസ്റ്റിന് വിധേയയായത്. കഴിഞ്ഞ തവണ പോസ്റ്റീവ് ആയിരുന്നു. അപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. അങ്ങനെ കേള്‍ക്കാന്‍ ഞാന്‍ തയാറായിരുന്നില്ല എന്ന് മാത്രം എനിക്കറിയാം.

കുടുംബവും കൂട്ടുകാരുമുള്‍പ്പടെ സമീപ ദിവസങ്ങളില്‍ കണ്ടുമുട്ടിയ വ്യക്തികളെപ്പറ്റിയുള്ള ആശങ്കയായിരുന്നു മനസില്‍.ഒരേസമയം ക്ഷീണിതയും ദുഃഖിതയുമായി. വീട്ടില്‍ ചെന്ന് ദിവസങ്ങള്‍ എണ്ണാന്‍ തുടങ്ങി. നെറ്റ്ഫ്ളിക്സില്‍ സമയം ചിലവിടാന്‍ എന്ന് കരുതിയെങ്കിലും തലവേദന ഒരു തടസമായി. കണ്ണുകള്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി. ശരീരം തിണര്‍ത്തു പൊങ്ങാന്‍ ആരംഭിച്ചു. കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. മുന്‍പൊരിക്കലും അത്തരത്തിലൊരും അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാള്‍ മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന ഞാന്‍ അതിന്റെ വില എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല-നടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button