CrimeKerala NewsLatest NewsNews

സഞ്ജിത്തിന്റെ കൊലപാതകം: അക്രമി സംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യം പുറത്തുവിട്ടു

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസിലെ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡല്‍ മാരുതി കാറിന്റെ ചിത്രമാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497990095, 9497987146 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പോലീസിനെ അറിയിക്കാം.

സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ ജില്ല പോലീസ് മേധാവി ആര്‍. വിശ്വനാഥ് നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. പാലക്കാട് ഡിവൈഎസ്പി പി.സി. ഹരിദാസ്, ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യ, ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇന്‍സ്പെക്ടര്‍ ജെ. മാത്യു, കസബ ഇന്‍സ്പെക്ടര്‍ രാജീവ്, കൊഴിഞ്ഞാമ്പാറ ഇന്‍സ്പെക്ടര്‍ എം. ശശിധരന്‍, നെന്മാറ ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, ചെര്‍പ്പുളശേരി ഇന്‍സ്പെക്ടര്‍ എം. സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളിലൊരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കും. ദൃക്‌സാക്ഷിയും സഞ്ജിത്തിന്റെ ഭാര്യയുമായ അര്‍ഷിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button