Kerala NewsLatest NewsNewsSports
സഞ്ജു സാംസണ്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണ്‍, കെ.എസ് ചിത്ര തുടര്‍ന്നേക്കും

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തത്. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗായിക കെ.എസ്. ചിത്ര, ഇ. ശ്രീധരന്‍ എന്നിവരായിരുന്നു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഐക്കണുകള്‍. ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇ. ശ്രീധരനെ പദവിയില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ ഗായിക കെ.എസ്. ചിത്ര തുടര്‍ന്നേക്കുമെന്നാണ് സൂചന . തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്രയുടെ സമ്മതം തേടി.