ഉണ്ണി മുകുന്ദന്റെ പോസ്റ്റിലെ ഹനുമാന് കമന്റ്: സന്തോഷ് കീഴാറ്റൂരിനു വധ ഭീഷണി
നടന് ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നടത്തിയ അഭിപ്രായ പ്രകടനത്തിെന്റ പേരില്‍ സൈബര്‍ ആക്രമണത്തിന് പുറമെ നടന് സന്തോഷ് കീഴാറ്റൂരിനു നേരെ വധഭീഷണിയും ഉണ്ടായതായി പരാതി.
നടന് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സന്തോഷ് നല്കിയ കമന്റിന്റെ പേരിലാണ് സൈബര്‍ ആക്രമണം.
സന്തോഷ് കീഴാറ്റൂരിന്റെ കമന്റിനെ പ്രതിരോധിച്ച് ഉണ്ണി മുകുന്ദന് മറുപടിയുമിട്ടു. ഇതിന് പിന്നാലെയാണ്
പിന്നാലെ തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സൈബര്‍ ആക്രമണമായി മാറുകയായിരുന്നുവെന്നും, ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി വന്നതായും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.