ശിവശങ്കറിനെ ചൊവ്വാഴ്ച ചോദ്യം ചെയ്യുന്നില്ല.

കൊച്ചി/ആവശ്യപ്പെടുന്ന മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരായാൽ മതിയെന്നും, ചൊവ്വാഴ്ച ഹാജരാകേണ്ടതില്ലെന്നും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കറിനോട് കസ്റ്റംസ്. ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവങ്കറിനോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ് അറിയിക്കുകയായിരുന്നു. കേസിന്റെ അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം.
തുടർച്ചയായി രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർദേശിച്ചാണ് ശിവശങ്കറിനെ വിട്ടയക്കുന്നത്. രണ്ടു ദിവസം 11 മണിക്കൂർ വീതമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. ശിവശങ്കർ നൽകിയ മൊഴികൾക്ക് ആധാരമായ തെളിവുകൾ സഹിതം ചൊവ്വാഴ്ച ഹാജരാകണം എന്നായിരുന്നു നിർദേശിച്ചിരുന്നത്. സ്വപ്ന ഒളിവിലിരിക്കെ നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും ഉൾപ്പടെയുള്ളവ വച്ചാണ് ചോദ്യം ചെയ്യൽ നടന്നു വന്നത്. അറിയില്ലെന്നും മറന്നു പോയെന്നുമുള്ള പതിവ് മറുപടികൾ കൊണ്ട് പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാന് ശിവശങ്കറിന് നിലവിൽ ഉള്ളത്. ശിവശങ്കർ ഇത് വരെ നൽകിയ മൊഴികളും, സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന്റെ മൊഴികൾ തമ്മിലും, സ്വപ്നയുടേതായി പുറത്തുവന്ന പുതിയ മൊഴികൾ തമ്മിലും പൊരുത്തക്കേടുകൾ മാത്രമാണ് ഉള്ളത്. സ്വപ്നയുടെ ഭർത്താവ് ജയശങ്കറും ശിവശങ്കറും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളും കഴിഞ്ഞ ദിവസം കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ഇടപാടുകളുടെ കാര്യത്തിൽ, ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മൊഴികളും, സ്വപ്നയുമായുള്ള വാട്സാപ് ചാറ്റുകൾ, ലോക്കറിലെ പണം തുടങ്ങി ശിവശങ്കരൻ പറഞ്ഞ മറുപടികളിലൊന്നും പൊരുത്തമില്ലെന്നു മാത്രമല്ല പലതും ശിവശങ്കരൻ മറച്ചു വെക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണ്. മൊഴി എടുക്കുന്നതിനൊപ്പം അത് അപ്പപ്പോൾ തൽസമയം ഉറപ്പു വരുത്തിയാണ് അന്വേഷണ സംഘം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ശിവശങ്കരൻ വെളിപ്പെടുത്തുന്നതിൽ നിന്ന് ഉഴിഞ്ഞുമാറുന്ന വിവരങ്ങളിൽ വ്യക്തത വരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്.