ഇതുവരെ നേടിയ സെഞ്ച്വറിയേക്കാള്‍ വിലയുണ്ട് സച്ചിന്റെ ഈ ട്വീറ്റിനെന്ന് സന്തോഷ് പണ്ഡിറ്റ്

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള വിദേശിയരുടെ പ്രതികരണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം സച്ചിന്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇപ്പോഴിതാ സച്ചിനെ പ്രകീര്‍ത്തിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്നമെന്നും, ഇതുവരെ നേടിയ സെഞ്ച്വറികളെക്കാളും റണ്‍സിനെക്കാളുമൊക്കെ വില ആ ട്വീറ്റിന് ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം………………………..
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം …
‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ കാഴ്ചക്കാരാകാം, കളിക്കാര്‍ ആകരുത് ‘ സച്ചിന്‍ ജി യുടെ മാസ്സ് ഡയലോഗ് .
സൂപ്പര്‍ സച്ചിന്‍ ❤
നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്നം..
നിങ്ങള്‍ ഇതുവരെ നേടിയ 100 century യെക്കാള്‍ , അടിച്ചു കൂട്ടിയ റണ്‍ മലയേക്കാള്‍ ,
അന്ന് ലോകകപ്പില്‍ അക്തറിനെ തേര്‍ഡ്മാന്‍നു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാള്‍ ഭംഗിയുണ്ട് ഇന്നത്തെ സച്ചിന്‍ ജി യുടെ ട്വീറ്റിന്.
#stand with india
(വാല്‍കഷ്ണം .. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ, പഞ്ചാബിലെ ചില കര്‍ഷകര്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോണ്‍ താരം മിയാ ഖലീഫ ജി എന്നിവര്‍ക്ക് മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജി രംഗത്ത് വന്നത്.)
All the best Sachin ji By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )