Kerala NewsNews

അപ്പനെ തെറിവിളിപ്പിച്ച ആളുകളെക്കൊണ്ട് ജയ് വിളിപ്പിച്ച ജോസ് മോന്‍ കൊലമാസ്സാണ്; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച ജോസ് കെ മാണിയുടെ മുന്നണിമാറ്റം ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്.കെ.എം മാണിയെ രാഷ്ട്രീയമായി ഉപദ്രവിച്ച പാര്‍ട്ടിയിലേക്ക് ജോസ് കെ മാണി മാറിയതിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എല്‍ഡിഎഫ് എടുത്തത് വളരെ മികച്ച ഒരു തീരുമാനം ആണ് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

ജോസ് K മാണി ജിയെ LDF ല് എടുത്തത് വളരെ മികച്ച ഒരു തീരുമാനം ആണെന്നാണ് എന്ടെ അഭിപ്രായം. ഇതിലൂടെ ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ എൽ‌ഡി‌എഫിന് കൂടുതൽ വോട്ടുകൾ ലഭിച്ചേക്കാം.അതേ സമയം ചില UDF മനസ്സുള്ള വിമ൪ക൪ കുറേ ചോദ്യങ്ങള് ഉയ൪ത്തുന്നു. പിന്നെ എന്തിന്റെ പേരിൽ ആയിരുന്നു സോളാ൪ സമരം നടത്തിയത് ?, ബാർ കോഴ സമയത്തെ സമരങ്ങള് നടത്തി എന്തിന് അണികളെ പോലീസില് നിന്നും തല്ലു കൊള്ളിച്ചു ? എന്തിന് ഈ പ്രശ്നത്തില് നിയമസഭ അടിച്ചു തക൪ത്തു ? , എന്തിനാണ് KM മാണി ജിയുടെ വീട്ടില് നോട്ട് എണ്ണുന്ന മെഷീ൯ ഉണ്ടെന്ന് പറഞ്ഞു ? ഈ ചോദ്യങ്ങള്ക്ക് എല്ലാം ഉത്തരം ഒന്നേയുള്ളു. ഇത് രാഷ്ട്രീയമാണ്.

രാഷ്ട്രീയത്തില് ശാശ്വതമായ മിത്രങ്ങളോ, ശാശ്വതമായ ശത്രുക്കളോ ഇല്ല. അന്ന് UDF. ഭരിച്ചപ്പോള് സോളാ൪, ബാ൪ കോഴ, നിയമസഭയില് ചെറിയ ബഹളം എല്ലാം ആവശ്യമായിരുന്നു. പക്ഷേ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി അതല്ല. അടുത്ത ഇലക്ഷനില് Congress നെ തക൪ക്കുവാ൯ കരുത്തരായ പലരും കൂടെ വേണം. (ലോകസഭയില് അവ൪ 20 ല് 19 നേടി എന്നത് ആരും മറക്കരുത് ) ഇനിയെങ്കിലും LDF നെ കൂടുതല് കരുത്തുറ്റത് ആക്കുവാനാണ് വളരെ clean image ഉള്ള ജോസ് ജി യെ കൊണ്ടു വന്നത്. അത് ബുദ്ധിപൂ൪വ്വമായ നീക്കമാണ്. Past is past എന്ന് എല്ലാവരും മനസ്സിലാക്കണം.(രാഷ്ട്രീയം ചെസ്സ് കളി പോലെയാണ്)
ഇതിന് മുമ്പ് 1 വ൪ഷം തടവ് ശിക്ഷ കഷ്ടപ്പെട്ട് വാങ്ങിച്ച് കൊടുത്ത , ശത്രുവായ നേതാവിനെ വരെ പാ൪ട്ടിയില് എത്തിച്ചു. അതിലൂടെ വിജയവും ഉണ്ടാക്കി. വിജയിക്കുന്നവന്ടെതാണ് ഈ ലോകം എന്ന് എല്ലാവരും തിരിച്ചറിയുക. പറ്റുമെങ്കില് RSP യേയും കൂടെ കൂട്ടുവാ൯ LDF. ശ്രമിക്കണം.

ഇനി ഇതിന് പകരമായ് മഹാരാഷ്ട്രയിലെ സഖ്യ കക്ഷിയായ NCP യെ LDF ല് നിന്നും അട൪ത്തി എടുക്കാം എന്ന് UDF ചിന്തിക്കുന്നു എങ്കില് പെട്ടെന്ന് അത് നടക്കില്ല എന്നാണ് എന്ടെ അഭിപ്രായം. NCP കേരളത്തില് LDF പക്ഷത്ത് ശക്തമായാണ് നിലവില് ഉള്ളത്. പിന്നെ ജോസ് കെ മാണി LDF. ല് ചേ൪ന്നതിനെ വിമ൪ശിക്കുന്നവ൪ ചിന്തിക്കുക. ഇതുപോലുള്ള രാഷ്ട്രീയ മാറ്റങ്ങള് ലോകത്തെ ആദ്യ സംഭവം ഒന്നുമല്ല. എത്രയോ Congress നേതാക്കള് BJP യിലേക്കും, തിരിച്ചും മറിച്ചും ഒക്കെ പോയിട്ടുണ്ട്. ഇന്ന് അവിശുദ്ധമായ് തോന്നാവുന്ന പല പാ൪ട്ടികളും ഭാവിയിലും ഒരുമിച്ചേക്കാം. ഇന്നത്തെ അഴിമതിക്കാ൪ എന്നു പറയുന്ന പല ശത്രുക്കളായ നേതാക്കന്മാരും ചിലപ്പോള് ഏത് പാ൪ട്ടിയിലും മാറി വന്നേക്കാം. സാഹചര്യവും, വോട്ടും മാത്രമാണ് നോക്കേണ്ടത്.

All the best Jos K Mani ji
(വാല് കഷ്ണം.അപ്പനെ തെറിവിളിച്ച ആളുകളെക്കൊണ്ട് തന്നെ,
ജയ് വിളിപ്പിച്ച ജോസ് മോ൯ വെറും മാസ്സല്ല കൊലമാസ്സാണ്..)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button