Kerala NewsLatest NewsUncategorized
ഡോളര്‍ കടത്ത് കേസ്: യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സന്തോഷ് ഈപ്പനെ കോടതിയില്‍ ഹാജരാക്കും.
യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളര്‍ കടത്തിയത്. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തല്‍.