Kerala NewsLatest News
പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടിവലിച്ച രണ്ടു പേര് അറസ്റ്റില്‍
നാദാപുരം: കോഴിക്കോട് നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടിവലിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി. കുമ്മങ്കോട്ടെ മാംസ വില്പനശാല നടത്തിപ്പുകാരായ പുളിക്കൂല്‍ ഉസ്മാന് (45), തയ്യുള്ളതില്‍ ബീരാന് (40) എന്നിവരാണ് അറസ്റ്റിലായത്.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമപ്രകാരമാണ് കേസ്. സംഭവസമയം ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്.
അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറില്‍ ബന്ധിച്ച് ഒാടിച്ചുപോവുകയായിരുന്നു. ഓട്ടോക്കുപിന്നാലെ ഏറെ സാഹസപ്പെട്ടാണ് പോത്ത് ഓടിയെത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടില്‍ ചര്‍ച്ചയായത്.