CinemaCrimeLatest NewsNationalUncategorized
ചെക്ക് കേസിൽ നടന്‍ ശരത് കുമാറിനും ഭാര്യ രാധിക ശരത് കുമാറിനും തടവ് ശിക്ഷ

ചെന്നൈ: തമിഴ് സിനിമ നടന്‍ ശരത് കുമാറിനും ഭാര്യ രാധിക ശരത് കുമാറിനും ചെക്ക് കേസിൽ ഒരു വര്‍ഷം തടവ് ശിക്ഷ. 2019ല്‍ മദ്രാസ് ഹൈകോടതി ഇവര്‍ക്കെതിരായ രണ്ട് ചെക്ക് കേസുകള്‍ റദ്ദാക്കാന്‍ വിസമ്മതിച്ചിരുന്നു.
സിനിമ നിര്‍മാണത്തിന് പണം കടമായി നല്‍കുന്ന റാഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ശരത് കുമാറിന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള മാജിക് ഫ്രൈയിംസ് പണം വാങ്ങിയിരുന്നു. 2014ലായിരുന്നു പണമിടപാട്.
ഇതിന് പകരമായി തീയതി ചേര്‍ക്കാത്ത ചെക്കുകള്‍ ശരത് കുമാര്‍ നല്‍കുകയും ചെയ്തിരുന്നു. 2017ല്‍ ഈ ചെക്കുകള്‍ മടങ്ങിയതോടെയാണ് റാഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കേസ് നല്‍കിയത്.