88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് എന്ത് പറയാനാണ്;ശശി തരൂര്‍

മെട്രോമാന്‍ ഇ. ശ്രീധരന്‍്റെ രാഷ്ട്രീയ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇ. ശ്രീധരന്‍ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്ന് ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശശി തരൂര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം നേടിയ ബി.ജെ.പിക്ക് ഇപ്രാവശ്യം നില മെച്ചപ്പെടുത്താന്‍ കഴിയില്ല. ഇ. ശ്രീധരന്‍ ബി.ജെ.പിയിലേക്ക് എന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി മാത്രം ഒതുങ്ങിപ്പോകും. അമ്ബത്തിമൂന്നാം വയസില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍, എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങള്‍ക്കും താന്‍ വളരെ വൈകിപ്പോയി എന്ന് പിന്നീട് തോന്നിയിരുന്നു. അപ്പോള്‍ പിന്നെ 88 വയസ്സുള്ള ഇ. ശ്രീധരനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്’- ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
ഡിഎംആര്‍സി മുന്‍ എം.ഡിയും കൊച്ചി മെട്രോയുടെ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ ഇ.ശ്രീധരന് എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍ നടപ്പിലാക്കി ദീര്‍ഘനാളത്തെ പരിചയമുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുകയോ നടപ്പാക്കുകയോ ചെയ്ത് പരിചയമില്ല. അത് വളരെ വ്യത്യസ്തമായ ഒരു ലോകമാണെന്നും തരൂര്‍ പറഞ്ഞു.