Latest News

ലീവ് നല്‍കിയില്ല; ഇന്‍സ്‌പെക്ടറെ അടിക്കാനുള്ള ശ്രമത്തില്‍ കണ്ടക്ടര്‍ നിലത്തുവീണു; 2 പേര്‍ക്കുമെതിരെ നടപടി

ലീവ് നല്‍കാത്ത ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇന്‍സ്‌പെക്ടറെ അടിക്കാനുള്ള ശ്രമത്തില്‍ കണ്ടക്ടര്‍ നിലത്തുവീണു. വനിതാ കണ്ടക്ടര്‍ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ക്ക് നേരെ നടപടി സ്വീകരിച്ചു. ലീവ് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചതിനെതിരെയാണ്് നടപടിയെടുത്തത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറായ കെ എ നാരായണനെ അടിക്കാനുള്ള ശ്രമത്തിനിടയിലാണ് വനിതാ കണ്ടക്ടറായ എം വി ഷൈജ നിലത്തുവീണത്. 2021 മെയ് മാസം 7-ാം തിയ്യതിയാണ് സംഭവം നടന്നത്.

ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും, കോര്‍പ്പറേഷന് കളങ്കം വരുത്തുകയും ചെയ്തതിനാണ് കെ എ നാരായണനെതിരെ നടപടിയെടുത്തത്.
സംഭവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റാന്‍് കെഎസ്ആര്‍ടിസി ഉത്തരവിട്ടു്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടറെ പൊതു ജനമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എംവി ഷൈജയ്‌ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതെ തുടര്‍ന്ന് ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button