വിഡി സതീശന്‍ ഇനി പ്രതിപക്ഷത്തെ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം: സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശനെ നിയമിച്ചു. ഇത് സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.
സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തെ തിരഞ്ഞെടുക്കുന്നതായി മല്ലികാര്‍ജ്ജുന്ന ഖാര്‍ഖെ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചു. കെ സി വേണുഗോപാലും പിന്തുണച്ചതോടെയാണ് വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
വി ഡി സതീശനായി കോണ്‍ഗ്രസിലെ യുവനിരയും മറവുശത്ത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ചാണ് കൈകോര്‍ത്ത് പ്രതിപകക്ഷ നേതൃതസ്ഥാനത്തിനായി വാദിച്ചത്. ഇതില്‍ യുവനിരക്കൊപ്പമാണ് ഹൈക്കമാന്‍ഡ് നിലകൊണ്ടത്.
മികച്ച പാര്‍ലമെന്റേറിയന്‍ എന്നു പേരുകേള്‍പ്പിച്ച സതീശനെ സംബന്ധിച്ചിടത്തോളം പുതിയ സ്ഥാനം വെല്ലുവിളികള്‍ നിറഞ്ഞതാണ്. സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തെ നേരിടാന്‍ ആളെണ്ണത്തില്‍ ദുര്‍ബലരായ പ്രതിപക്ഷത്തെ പ്രാപ്തമാക്കുകയാണ് ഒന്നാമത്തെ വെല്ലുവിളി. ഒപ്പം തന്നെ സഭയിലുള്ള പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളെ ഒരുമിപ്പിച്ച് കൊണ്ടുപോകുക എന്നതും വലിയ തലവേദനയാകും.