Kerala NewsLatest NewsNews

ബിജെപി തീര്‍ന്നു,ബിജെപി പരിപാടിയുടെ ആളില്ലാ കസേരകളെ നോക്കിയുള്ള നേതാവിന്റെ പ്രസംഗം;പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ബിജെപി പരിപാടിയിലെ ഒഴിഞ്ഞ കസേരകളെ നോക്കി നേതാവ് പ്രസംഗിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് പരിഹാസവുമായി ശശി തരൂര്‍ എംപി #BJPThePartyIsOver എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്. സദസ്സ്യരില്ലാതെ സ്റ്റേജില്‍ നിറയെ നേതാക്കളുള്ള ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ‘വേദിയില്‍ അഞ്ച് പേര്‍. ആകെ ഏഴ് പേര്‍. സദസ്സില്‍ ഒരാള്‍. ഇത് കേരളമല്ല!’ എന്ന അടിക്കുറിപ്പോടെയാണ് തരൂരിന്റെ ട്വീറ്റ്. എന്നാല്‍ ഇത് എവിടെ നടന്ന പരിപാടിയാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നില്ല.

പ്രസംഗിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് വേദിയിലുള്ളത്. ഒരാള്‍ കുട ചൂടിയിരുന്ന് പ്രസംഗം കേള്‍ക്കുന്നുണ്ട്. ബാക്കി കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. ഒരു മൈക്ക് ഓപ്പറേറ്ററെയും സമീപത്ത് കാണാം. ഈ ചിത്രം പങ്കിട്ടാണ് ബിജെപിയെ അദ്ദേഹം പരിഹസിക്കുന്നത്.

ട്വീറ്റിന് താഴെ രസകരമായ കമന്റുകളുമുണ്ട്. ആ കുട ചൂടി ഇരിക്കുന്നയാളാണ് നേതാവ്. വേദിയിലുള്ളവര്‍ ശരിക്കും സാധാരണ ജനങ്ങളാണ്. ബിജെപി ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. നിങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ മിസ്റ്റര്‍ തരൂര്‍ എന്നാണ് ഒരാളുടെ പ്രതികരണം. എന്നാല്‍ ബിജെപി അനുകൂലികള്‍ അവകാശപ്പെടുന്നത് ചിത്രം വ്യാജമാണെന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button