തനിക്കെതിരെ കൂടോത്രം ; വെളിപ്പെടുത്തലുമായി രജിത് കുമാര്‍
ആരാധകര്‍ ഏറെയുള്ള വ്യക്തിയാണ് രജിത് കുമാര്‍. നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തി. ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം വാര്‍ത്താ പ്രാധാന്യം നേടിയതും ഇദ്ദേഹമായിരുന്നു. കോവിഡ് മാനദഢം കണക്കിലെടുത്ത് ബിഗ് ബോസ് സീസണ്‍ അവസാനിച്ചപ്പോള്‍ രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആരാധകര്‍ നിരവധിയായിരുന്നു.
അന്ന് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം അതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചര്‍ച്ച വിഷയം സിനിമാ ഭാവി നശിപ്പിക്കാന്‍ രജിത് കുമാറിനെതിരെ കൂടോത്രം നടത്തിയിട്ടുണ്ടെന്നതാണ്. ഗായിക അമൃത സുരേഷുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇദ്ദേഹം തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
‘എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്യുന്നുണ്ടെന്ന് അടുത്തിടെ കേട്ടിരുന്നു. ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറിപ്പറ്റാതിരിക്കലാണ് അവരുടെ ലക്ഷ്യം’ എന്നായിരുന്നു വെളിപ്പെടുത്തല്‍.
അധ്യാപന രംഗത്തു നിന്നും ബിഗ് ബോസിലെത്തിയ രജിത് കുമാര്‍ ആദ്യകാലത്ത് ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങുന്ന നേരം രജിത് കുമാറിനെ വച്ച് സിനിമയെടുക്കും എന്ന് സംവിധായകന്‍ ആലപ്പി അഷറഫ് പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ നീക്കുപോക്കുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. എന്തായാലും ഇദ്ദേഹത്തിന്റെ ഈ പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.