Kerala NewsLatest NewsNews

മോദി വരുമ്പോഴൊക്കെ എന്നെകുറിച്ചാണ് സംസാരിക്കുന്നത്,തന്നെ ക്യാപ്റ്റനാക്കുമോയെന്ന് ബിജെപി തീരുമാനിക്കും:ഇ ശ്രീധരന്‍

പാലക്കാട് :തന്നെ ക്യാപ്റ്റനാക്കുമോയെന്ന് ബിജെപി തീരുമാനിക്കുമെന്ന് സ്ഥാനാര്‍ത്ഥി പാലക്കാട് ഇ ശ്രീധരന്‍. ബിജെപിക്കാരനല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ സ്വീകരിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

‘ഞാന്‍ ബിജെപിയിലേക്ക് വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി. മോദി വരുമ്പോഴൊക്കെ എന്നെകുറിച്ചാണ് സംസാരിക്കുന്നത്. വോട്ട് വിഹിതം 30 ശതമാനം ആകുമെന്നാണ് പ്രതീക്ഷ, പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തി.’ ശ്രീധരന്‍ പ്രതികരിച്ചു.

പാലക്കാട് നിയോജക മണ്ഡലത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആദ്യം മുതല്‍ തന്നെ ഇ ശ്രീധരന്‍.

‘ഞാനിവിടെ ജയിക്കുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. അതിനേ പറ്റി പറയേണ്ട. സംസ്ഥാനത്ത് ബിജെപിക്ക് വലിയൊരു മുന്നേറ്റമുണ്ടാകും. ഇപ്പോള്‍ തന്നെ ബിജെപിക്ക് 17 ശതമാനത്തിലധികം വോട്ട് ഷെയറുണ്ട്.

ഒരു പത്തോ പന്ത്രണ്ടോ ശതമാനം വോട്ട് കൂടി ആയാല്‍ തന്നെ ബിജെപിക്ക് ഭരണം പിടിച്ചെടുക്കാമല്ലോ. നിഷ്പ്രയാസം ജയിക്കും, മൂഡ് കണ്ടിട്ട്, ആളുകളുടെ സമീപനം കണ്ടിട്ട് അതാണ് മനസിലാകുന്നത്.’ എന്നായിരുന്നു ശ്രീധരന്‍ നേരത്തെ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button