GulfLatest NewsUncategorized

സൗദി അറേബ്യയിൽ പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയിൽ പള്ളികളിലെ ഉച്ചഭാഷിണി, ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താൻ ഇസ്ലാമികകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. നമസ്‌കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലായെന്നും നിർദ്ദേശമുണ്ട്.

ഇക്കാര്യത്തിൽ പള്ളി ജീവനക്കാരെ വിവരമറിയിക്കാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മതകാര്യ ഓഫിസുകൾക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ശബ്ദം ഉപകരണത്തിന്റെ മൂന്നിലൊന്നിൽ കവിയരുതെന്നും, പുതിയ തീരുമാനം ലംഘിക്കുന്നവർക്കെതിരിൽ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചില പള്ളികളിൽ നമസ്‌കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതായും, ഇത് പരിസരത്തെ വീടുകളിലും മറ്റ് താമസ കേന്ദ്രങ്ങളിലും കഴിയുന്ന പ്രായമായവർക്കും, കുട്ടികൾക്കും, രോഗികൾക്കും പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

ഇതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പള്ളികളിലെ നമസ്‌കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളിൽ വെച്ച് നമസ്‌കരിക്കുന്നവർക്കു പ്രയാസമുണ്ടാക്കും. ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button