Latest NewsNewsPoliticsSports
ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൗരവ്ഗാംഗുലി
കൊല്‍ക്കത്ത : ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി.
താന്‍ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
”എന്റെ ജോലി യുമായി ഞാന്‍ മുന്നോട്ട് പോകുന്നു. കൊല്‍ക്കത്തയില്‍ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു. അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എന്റെ പ്രകൃതം. അങ്ങനെയാണ് ഞാന്‍. വളരെ സൗഹൃദപരമായി ഇടപെടുന്ന ഒരാളാണ് ഞാന്‍”. ഗാംഗുലി പറഞ്ഞു.