Kerala NewsLatest NewsNews
അന്നം മുടക്കി യു ഡി എഫ് നു തിരിച്ചടി, അരിവിതരണം തുടരാം; ഹൈക്കോടതി
കൊച്ചി: സ്‌പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ച സ്‌പെഷ്യല്‍ അരി തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം, അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്പെഷ്യല്‍ അരി വിതരണം എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അരിവിതരണം വിലക്കിയിരുന്നത്.
സ്‌പെഷ്യല്‍ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഉത്തരവിറക്കിയതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വെള്ള നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.