CinemaCrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആക്രമണത്തിനിരയായ നടിയുടെ ഹര്‍ജി.
വിചാരണക്കോടി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രോസിക്യൂഷന് ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നേരത്തെ കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിഭാഗം അഭിഭാഷകന് മോശമായി പെരുമാറിയിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പരാമർശം ഉണ്ട്. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന് മോശമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പരാതിപ്പെടുന്നു.