NationalNews

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് ദുരന്തം: ആറു കുട്ടികള്‍ മരിച്ചു

രാജസ്ഥാനിലെ ഝലാവര്‍ ജില്ലയില്‍ മാനോഹര്‍താന മേഖലയിലെ പിപ്‌ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ മേൽക്കുര തകർന്നു വീണ് അപകടം. ആറു വിദ്യാര്‍ഥികൾ മരിച്ചു. രണ്ടു കുട്ടികള്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8:30നാണ് സംഭവം നടന്നത്.

ഒരു നിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര കുലുങ്ങി തകര്‍ന്നുവീഴുകയായിരുന്നു. അപകടസമയത്ത് കെട്ടിടത്തിനകത്ത് 60-ഓളം വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമുമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ സമീപമുള്ള മനോഹര്‍താന ആശുപത്രിയിലേക്കാണ് മാറ്റിയത്.

സ്‌കൂളിലെ എട്ടാം ക്ലാസുവരെയാണ് ഇവിടെ ക്ലാസുകള്‍ നടക്കുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് നേരത്തേ തന്നെ വിദ്യാഭ്യാസ വകുപ്പിനെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കുറിച്ച് നിരവധി പരാതികള്‍ നല്‍കിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറഞ്ഞു. മഴക്കാലത്ത് കെട്ടിടം തകർന്നുവീഴാമെന്ന ആശങ്കയുണ്ടായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.

രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ച ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കട്ടകളും ഭിത്തിയാവശിഷ്ടങ്ങളും നീക്കി കുട്ടികളെ പുറത്തെടുക്കാനായി ശ്രമിച്ചു. “വലിയ ശബ്ദം കേട്ടതും പൊടിപടലവും നിലവിളികളും അനുഭവപ്പെട്ടതും കണ്ട് ഞങ്ങള്‍ ഓടിയെത്തി. എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമായിരുന്നു,” രക്ഷാ പ്രവർത്തനത്തില്‍ പങ്കെടുത്ത ഒരു നാട്ടുകാരന്‍ പറഞ്ഞു.

സംഭവം അത്യന്തം ഹൃദയവേദന സൃഷ്ടിച്ചിരിക്കുന്നതായും മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവര്‍ അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടം തകര്‍ന്നതിന് പിന്നിലുള്ള യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Tag: School building collapses in Rajasthan, six children killed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button