accidentkeralaKerala NewsLatest NewsNews
സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ബസിലുണ്ടായത് 12 കുട്ടികള്‍
ബസ് തിരിക്കുന്നതിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്‌കൂള്‍ ബസ് വയലിലേക്ക് മറിയുകയായിരുന്നു

തിരുവനന്തപുരം: സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം വാമനപുരത്താണ് അപകടം ഉണ്ടായത്. വാമനപുരം പരപ്പാറ എസ്‌കെവിഎല്‍പിഎസിന്റെ വാഹനമാണ് മറിഞ്ഞത്. വാമനപുരം ആറ്റിങ്ങല്‍ റോഡില്‍ മാവേലി നഗറിലാണ് അപകടമുണ്ടായത്.
ബസ് തിരിക്കുന്നതിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്‌കൂള്‍ ബസ് വയലിലേക്ക് മറിയുകയായിരുന്നു. 12 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. നിസ്സാരപരിക്കുകള്‍ മാത്രമാണ് കുട്ടികള്‍ക്കുള്ളത്. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്‌സിയിലേക്ക് മാറ്റി.