keralaKerala NewsLatest News
കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; 20 ഓളം കുട്ടികൾക്ക് പരുക്ക്
തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ 20 ഓളം കുട്ടികൾക്ക് പരുക്കേറ്റു. കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പരിശോധനകൾക്ക് ശേഷം കുട്ടികളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും.
20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞെതെന്നാണ് വിവരം.അപകത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tag: School bus overturns in Kilimanoor Vattappara; around 20 children injured