Latest News

സെപ്റ്റംബര്‍ ഒന്നു മുതല്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്. കോവിഡിനെ തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ മാത്രമേ ക്ലാസുകള്‍ തുടങ്ങുകയൊളളൂ.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ വിദഗ്ധരുമായി അവലോകനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഈ തീരുമാനമെടുത്തത്.

സ്‌കൂളുകള്‍ക്കൊപ്പം ആഗസ്റ്റ് 16 മുതല്‍ മെഡിക്കല്‍ കോളജുകളും തുറക്കും. ആഗസ്റ്റ് 16 മുതല്‍ മെഡിക്കല്‍ കോളജുകള്‍ തുറക്കും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളജുകള്‍, നഴ്‌സിങ് സ്ഥാപനങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ഓഗസ്റ്റ് 16 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പും അനുകൂലമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അവസരമില്ല.

മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ഒതുങ്ങിക്കിടക്കുന്നതിനാല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാന്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടത് അത്യാവിശ്യമാണെന്നും മെഡിക്കല്‍ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 1 മുതല്‍ 9, 10, 11, 12 ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളുമായി സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button