CrimeLatest NewsLaw,NationalNewsPolitics

പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി നാട്ടുകാര്‍;സംഭവമിങ്ങനെ

കര്‍ണ്ണാടക:നഴ്സിന് അശ്ലീലസന്ദേശം അയച്ച സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയിലിട്ട് മര്‍ദിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്സായ യുവതിക്ക് അധ്യാപകന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചത്.മര്‍ദ്ദനത്തിന് ഇരയായത് കര്‍ണാടക ബെലഗാവിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് .

സ്‌ക്കൂളിലെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടായിരുന്നു സുരേഷിനെ നാട്ടുക്കാര്‍ മര്‍ദ്ധിച്ചത്.സംഭവം ഇങ്ങനെ- രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് നടത്തിയിരുന്നു. നഴ്സില്‍നിന്ന് മൊബൈല്‍ നമ്പര്‍ ഈ സമയത്താണ് പ്രധാനാധ്യാപകന്‍ ചോദിച്ചുവാങ്ങിയത്. നമ്പര്‍ വാങ്ങിയത് ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ്പ് ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനെന്നും പറഞ്ഞാണ് .

ഇതിനുപിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്സിന്റെ പരാതി.അതേസമയം നാട്ടുക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടത് അധ്യാപകന്‍ നഴ്സിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതറിഞ്ഞതോടെയാണ് .തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സംഘമാളുകള്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.

അതേസമയം കുറ്റാരോപിതനായ അധ്യാപകനെ നിലവില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രണ്ട് സ്ത്രീകള്‍ കൂടി ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരേ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതരും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button