keralaKerala NewsLatest News

സ്കൂൾ സമയമാറ്റം: മാറ്റമല്ല, വിശദീകരണമാണ് വേണ്ടത്; മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിലെ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമയമാറ്റത്തിന് എതിർപ്പുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. തീരുമാനം പിന്‍വലിക്കാനാവില്ല, കാര്യങ്ങൾ ചർച്ചയിലൂടെ ബോധ്യപ്പെടുമെന്ന് മന്ത്രിപറഞ്ഞു.

സമൂഹത്തിൽ വ്യാപകമായി ചർച്ചയായിരുന്ന സ്കൂളുകളിലെ പാദപൂജയെയും ഗവർണറിനെയും മന്ത്രി വിമർശിച്ചു. ആർഎസ്എസ് സംരക്ഷണത്തിൽ സ്കൂളുകളിൽ പാദപൂജ നടത്തുന്നത് നിയമപരമായ ശങ്കകൾ ഉയർത്തുന്നുണ്ടെന്നും, കുട്ടികളെക്കൊണ്ട് കാലുകഴുകിപ്പിക്കുന്ന ചടങ്ങുകൾക്ക് ഗവർണർ അനുകൂല നിലപാട് എടുക്കുന്നത് എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു.

ഗവർണറാണ് സർവകലാശാലകളിലെ ഭരണ പ്രതിസന്ധിക്ക് ഉത്തരവാദിയെന്നും മന്ത്രി ആരോപിച്ചു. രാജ്ഭവൻ ഇപ്പോൾ ആർഎസ്എസ് താവളമാക്കിയതായും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യത്തിനായുള്ള പങ്കാളിയായാണ് ​ഗവർണറെ കാണുന്നതെന്നും മന്ത്രി വിമർശിച്ചു.

ഗുരുപൂജ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. ഗുരുപൂജയുടെ മഹത്വം മനസ്സിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നൈയിരുന്നു ഗവർണറുടെ പ്രതികരണം.

Tag: School timing change: What is needed is not a change, but an explanation; Minister V. Sivankutty

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button