കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ഉള്ള ബിജെപി നേതാക്കളെ സാക്ഷികളാക്കിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.
മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കവര്‍ച്ച കേസില്‍ അറസ്റ്റിലായ 22 പേര്‍ മാത്രമായിരിക്കും കുറ്റപത്രത്തിലും പ്രതികള്‍. ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കള്‍ സാക്ഷികളായേക്കും.
കേസിലാകെ 200 സാക്ഷികളാണുള്ളത്. കവര്‍ച്ച കേസില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെടും. കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍ണമെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.