Editor's ChoiceEducationHealthKerala NewsLatest NewsNationalNews

കേരളത്തിൽ സ്കൂളുകൾ നവംമ്പർ 15ന് ശേഷം തുറന്നേക്കും.

യുപിക്കും പുതുച്ചേരിക്കും തമിഴ്നാടിനും പിറകെ സ്കൂൾ തുറക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. നയപരമായ തീരുമാനമെടുത്താൽ ഈമാസം 15 നു ശേഷം സ്കൂളുകൾ തുറക്കാൻ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർഥികൾക്കു മാത്രമായിരിക്കും പ്രവേശനം. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് അധികം സമയം ബാക്കിയില്ലെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം. കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങൾ ശേഖരിച്ചു.

അതേ സമയം ഒക്ടോബർ 15 നു ശേഷം സ്കൂളുകൾ നിയന്ത്രണങ്ങ ളോടെ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും സംസ്ഥാനങ്ങൾ മടിച്ചുനിൽക്കുകയായിരുന്നു. യുപിയിലും പുതു ച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്. തമിഴ്നാട് 16 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button