CovidEditor's ChoiceEducationKerala NewsLatest NewsNews

കേരളത്തിലെ സ്കൂളുകൾ ഉടൻ തുറക്കില്ല.

കേരളത്തിലെ സ്കൂളുകൾ ഉടൻ തുറക്കില്ല. സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സമയമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പത്രസമ്മേളനത്തിൽ അറിയിച്ചത്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സ്കൂളുകള്‍ തുറക്കാന്‍ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട് എന്നാലും രോഗ വ്യാപനം വർധിച്ചതിനാൽ ഇളവ് നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും ആർടിപിസിആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആർടിപിസിആർ ടെസ്റ്റാണ് കൃത്യതയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികൾ എല്ലാ ജില്ലകളിലും സ്വീകരിക്കുന്നുണ്ട്. ഗർഭിണികൾക്കും ഡയാലിസിസ് വേണ്ടവർക്കും കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ ആവശ്യമായ ചികിത്സാ സൗകര്യം വിലയിരുത്തുന്നതിനും അതിനനുസരിച്ച് ബെഡ്ഡുകൾ തയാറാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button