EducationinformationKerala NewsLatest News
ഓണാവധിക്കായി സ്കൂളുകൾ ഓഗസ്റ്റ് 29ന് അടയ്ക്കും;ക്യു.ഐ.പി യോഗം

തിരുവനന്തപുരം: ഈ വർഷത്തെ ഓണാവധിക്കായി സ്കൂളുകൾ ഓഗസ്റ്റ് 29ന് അടയ്ക്കാൻ തീരുമാനം . സ്കൂളുകളിലെ ഓണാഘോഷം ഈ മാസം 29 ന് നടത്തുവാൻ നിശ്ചയിചു.പാദവാർഷിക പരീക്ഷ 18ന് ആരംഭിക്കും. ഇന്നലെ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം .എൽ പി ക്ലാസുകൾക്ക് 20നാണ് പരീക്ഷകൾ ആരംഭിക്കുക. ഹയർസെക്കൻഡറിക്ക് നേരത്തെ അറിയിച്ച പോലെ 29 നും പരീക്ഷ ഉണ്ടായിരിക്കും.ഓഗസ്റ്റ് 13, 14 തീയതികളിൽ ഓരോ ദിവസവും രാത്രി 7 മുതൽ 8 മണി വരെ ഓൺലൈൻ ക്ലസ്റ്റർ യോഗങ്ങൾ ചേരും. കായികാധ്യാപക തസ്തികകൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ യോഗത്തെ അറിയിച്ചു.27 നു ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ അവധിയായതിനാൽ അന്ന് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. അക്കാദമിക്ക് കലണ്ടർ പ്രകാരം അന്നേദിവസം മറ്റ് ജില്ലകൾക്ക് പ്രവൃത്തി ദിനമായിരിക്കും.