CrimeDeathkeralaKerala NewsLatest News

സെബാസ്റ്റ്യൻ ‘സീരിയൽ കില്ലർ’; ഐഷയും തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ടു? അന്വേഷണം ഊർജിതമാക്കി പോലീസ്

ആലപ്പുഴ: ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ കൊലക്കേസ് പ്രതിയും , ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭയുടെ കൊലക്കേസ് പ്രതിയുമായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം.വാരനാട് സ്വദേശിയായ റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷയെ (57) 13 വർഷം മുൻപു കാണാതായ കേസിലാണ് പോലീസ് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ മാറ്റാൻ പോലീസ് ശ്രെമിക്കുന്നത് .ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ചേർത്തല പൊലീസ്, കേസിൽ സെബാസ്റ്റ്യനെ പ്രതിചേർക്കാനാവശ്യമായ തെളിവുകൾ ഉൾപ്പെടുത്തി ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതിനുശേഷം കോടതിയുടെ അനുമതിയോടെ ജയിലിലെത്തി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.

പഞ്ചായത്ത് വകുപ്പിൽ ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയിലാണു കാണാതായത്. കാണാതായതിന് അടുത്ത ദിവസങ്ങളിൽ തന്നെ ഐഷ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവിൽ ഐഷ തിരോധാനക്കേസിൽ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ചേർത്താകും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുക.കൊല്ലപ്പെട്ട കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ പേരിൽ നടത്തിയ ഭൂമിയിടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ബിന്ദു ജീവിച്ചിരുന്നപ്പോൾ നടത്തിയ വസ്തു വിൽപനകൾക്കൊപ്പം മരണശേഷം ബിന്ദുവിന്റെ പേരിൽ പ്രതി സി.എം.സെബാസ്റ്റ്യൻ നടത്തിയ ഭൂമിയിടപാടുകളും പരിശോധിക്കും.

ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമി വിൽപനയുടെ അഡ്വാൻസ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണു ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നു സെബാസ്റ്റ്യൻ വെളിപ്പെടുത്തിയിരുന്നു. ബിന്ദുവിന്റെ അമ്മയുടെ പേരിൽ കടക്കരപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2003ൽ വ്യാജരേഖകൾ ചമച്ചാണു കൈമാറ്റം ചെയ്തതെന്നു കണ്ടെത്തിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി.

ബിന്ദുവിന്റെ മരണശേഷമാണ് ഇവരുടെ എറണാകുളം ഇടപ്പള്ളിയിലെ ഭൂമി വിൽപന നടത്താനുള്ള അവകാശം സെബാസ്റ്റ്യനു നൽകിക്കൊണ്ടുള്ള മുക്ത്യാർ റജിസ്റ്റർ െചയ്യുന്നത്.ബിന്ദു പത്മനാഭൻ വധക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി സി.എം.സെബാസ്റ്റ്യനെ ഇന്നലെ ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

Tag: Sebastian ‘serial killer’; Aisha was killed the next day? Police intensify investigation

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button