Latest News
ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇനി കോവിഡ് വാക്‌സിന്‍: രജിസ്റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട് മതി
ദില്ലി: ഇന്ത്യയിലുള്ള വിദേശികള്‍ക്കും ഇനി വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് വാക്‌സീന്‍ സ്വീകരിക്കാവുന്നതാണ്. ആരോഗ്യമന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
രജിസ്റ്റര്‍ ചെയ്യാനുളള തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് മതി. ഇന്ത്യയിലുളള വിദേശികള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.