Kerala NewsLatest NewsNewsPolitics
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അല്‍പസമയത്തിനകം; ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അല്‍പസമയത്തിനകം പ്രഖ്യാപിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ ഒന്‍പതിന് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കും. വികസന ബഡ്ജറ്റായിരിക്കുമെന്ന് ധനമന്ത്രി സൂചന നല്‍കിക്കഴിഞ്ഞു.
പ്രിന്റിങ് ഡയറക്ടറില്‍ നിന്ന് രാവിലെ ബജ്ഡറ്റിന്റെ പകര്‍പ്പ് കൈപ്പറ്റി ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചു. അതിദാരിദ്ര്യം ലഘൂകരിക്കല്‍, കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട പാക്കേജ്, സ്മാര്‍ട്ട കിച്ചണ്‍, തീരദേശ വികസനം എന്നിവയെക്കുറിച്ച് പുതിയ ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
എന്നാല്‍ കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ വികസന തുടര്‍ച്ചയായിരിക്കും ഈ ബഡ്ജറ്റെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.