GulfNews

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി ; ഒറ്റ ദിവസത്തിൽ അറസ്റ്റിലായത് 638 പേർ

ക്രിമിനൽ, സിവിൽ, ഒളിച്ചോട്ട കേസുകളിൽ പ്രതികളായ 46 പേർ അറസ്റ്റിലായി

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ ക്യാമ്പയിനുകള്‍ ശക്തമായി തുടരുന്നു. സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനും പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ നടത്തി. സുരക്ഷാ ഡയറക്ടറേറ്റുകളുടെ കാര്യമേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംയുക്ത നീക്കത്തിന്‍റെ ഭാഗമായി 638 പേരെ അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ക്രിമിനൽ, സിവിൽ, ഒളിച്ചോട്ട കേസുകളിൽ പ്രതികളായ 46 പേർ അറസ്റ്റിലായി. താമസ നിയമം ലംഘിച്ച 26 പേരെയും തിരിച്ചറിയൽ രേഖകളില്ലാത്ത 19 പേരെയും പിടികൂടി. 16 മയക്കുമരുന്ന് കേസുകളും 13 ലഹരിമരുന്ന്, മദ്യ കേസുകളും രജിസ്റ്റർ ചെയ്തു. ക്രമരഹിതമായി ജോലി ചെയ്തിരുന്ന 9 പേർ അറസ്റ്റിലായി. ജുഡീഷ്യൽ കണ്ടുകെട്ടൽ ആവശ്യപ്പെട്ട 8 വാഹനങ്ങൾ പിടിച്ചെടുത്തു, കൂടാതെ ലൈസൻസില്ലാതെ വാഹനം ഓടിച്ച ഒരു കൗമാരക്കാരൻ അറസ്റ്റിലായി, ഒരു വാഹനം കണ്ടുകെട്ടുകയും 481 ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

Security checks intensified in Kuwait; 638 people arrested in a single day

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button