DeathLatest NewsNationalNews
ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ രക്ഷാസേന മൂന്നു ഭീകരരെ വധിച്ചു, ഒരു സൈനികന്‍റെ വീരമൃത്യു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഏറ്റുമുട്ടലിൽ രക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികന്‍റെ വീരമൃത്യു ഉണ്ടായി. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഭീകരർക്കെതിരായ സൈനിക നീക്കം തുടരുകയാണ്. ഭീകരസാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശം വളഞ്ഞ് വെള്ളിയാഴ്ച രാത്രി തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കു നേരേ നിറയൊഴിക്കുമ്പോൾ പ്രത്യാക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും രക്ഷാസേന അറിയിച്ചു.