CrimeLatest NewsNationalUncategorized
സ്ത്രീക്ക് നേരെ നഗ്നത പ്രദർശനവുമായി സെക്യൂരിറ്റിക്കാരൻ;പിന്നാലെ അറസ്റ്റ്

ബെംഗളൂരു∙ മാളിനു സമീപം കട നടത്തുന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്.ബെംഗളൂരു നഗരത്തിലെ കെംഗേരിയിലെ മാൾ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രഹസൻ (45) തർക്കത്തിനിടെ സ്ത്രീക്ക് മുൻപിൽ വച്ച് പാന്റിന്റെ സിബ് അഴിച്ചു കാണിക്കുകയും ചോദ്യം ചെയ്തതോടെ സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. അക്രമണത്തിൽ സ്ത്രീക്ക് പരുക്കേറ്റു.തുടർന്ന് സ്ത്രീ കെംഗേരി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി .ചന്ദ്രഹാസന്‍ മുൻപും തനിക്കെതിരെ മോശമായി പെരുമാറിയിരുന്നതായി സ്ത്രീ പറയുന്നു. ഇതേകുറിച്ച് മാളിലെ ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം.മാളിൽ സന്ദർശിക്കുന്ന സ്ത്രീകളോട് പ്രതി മോശമായി പെരുമാറാറുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ മാൾ ജീവനക്കാരനെ പോലീസ് അറസ്റ് ചെയ്‌തു.