Kerala NewsLatest NewsUncategorized
ധർമടത്ത് മുഖ്യമന്ത്രിയുടെ ലീഡ് അരലക്ഷത്തിലേക്ക്
കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ ലീഡ് അരലക്ഷത്തിലേക്ക് അടുക്കുന്നു. നിലവിൽ 47,000ത്തിലധികം വോട്ടിൻറെ ലീഡാണ് അദ്ദേഹം നേടിയത്. മട്ടന്നൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ഷൈലജയുടെ ലീഡ് നിലയും അറുപതിനായിരം കടന്നിട്ടുണ്ട്.
അതേസമയം, വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടക്കുമ്ബോൾ എൽഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് അലയടിക്കുന്നത്. നിലവിൽ 97 സീറ്റിലാണ് എൽഡിഎഫ് മുന്നേറുന്നത്. 43 സീറ്റുകളിൽ യുഡിഎഫും മുന്നേറുന്നു. നിലവിൽ ഒരു മണ്ഡലത്തിലും എൻഡിഎ ലീഡ് ചെയ്യുന്നില്ല.