
ഡൊണാൾഡ് ട്രംപ് ഗാസയിലെ യുദ്ധമവസാനിപ്പിക്കാൻ നെതന്യാഹു സർക്കാരിനുമേൽ സമ്മർദം ചെലുത്തണമെന്ന് അവശ്യപ്പെട്ട് ഇസ്രയേലിൻ്റെ മുൻ സുരക്ഷാ ഉദ്യോ ഗസ്ഥർ. ഇസ്രയേൽ രഹസ്യാന്വേഷണവിഭാഗങ്ങളുടെ മുൻ തലവന്മാരുൾപ്പെടെ 550-ഓളംപേർ ചേർന്നാണ് ട്രംപിന് തുറന്ന കത്തെഴുതിയത്. ഹമാസ് ഇനിയൊരിക്കലും ഇസ്രയേലിന്റെ നിലനിൽപ്പിനു ഭീഷണിയല്ലെന്നാണ് അനുഭവപരിചയം മുൻനിർത്തിയുള്ള തങ്ങളുടെ വിലയിരുത്തല്ലെന്ന് ഉദ്യോഗസ്ഥർ കത്തിൽ പറയുന്നു. “ബലപ്രയോഗത്തിലൂടെ സാധിക്കുമായിരുന്ന രണ്ട് യുദ്ധ ലക്ഷ്യങ്ങളും ഇസ്രയേൽസൈന്യം കൈവ രിച്ചു. ഹമാസിന്റെ സൈനികശേഷി ഉന്മൂലനം ചെയ്യുകയും ഭരണസംവിധാനം തകർ ക്കുകയും ചെയ്തു. ബന്ദികളെ മടക്കിക്കൊണ്ടുവരുക എന്ന സൂപ്രധാനമായ മൂന്നാംലക്ഷ്യം കരാറിലൂടെയേ നേടാൻ കഴിയൂ എന്ന് കത്തിൽ പറയുന്നു. ശേഷിക്കുന്ന ഹമാസുകാരെ വേട്ടയാടുന്നത് അതിനുശേഷവും തുടരാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ജറുസലം ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പുകളിലും ബോംബാക്രമണങ്ങളിലും ഇന്നലെ 44 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 22 പേർ ഇസ്രയേൽ കരാറുകാരായ ജിഎച്ച്എഫിൻ്റെ ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പ്പിലാണു കൊല്ലപ്പെട്ടത്.
24 മണിക്കൂറിനിടെ 6 പേർ കൂടി പട്ടിണി മൂലം മരിച്ചു. ഇതോടെ പട്ടിണി മൂലം മരിച്ചവർ 93 കുട്ടികളടക്കം 175 ആയി. പട്ടിണി വ്യാപിച്ച ഗാസയിലേക്ക് കഴിഞ്ഞ ആഴ്‌ച മുതൽ പരിമിതമായ തോതിൽ സഹായമെത്താൻ തുടങ്ങിയിട്ടുണ്ട്.