indiaNationalNewsUncategorized

”മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തകളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല”; സുപ്രീംകോടതി

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തകളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി രംഗത്തെത്തി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെയും ‘ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം’ അംഗങ്ങളെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്.

ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വിഡിയോയും പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമല്ലെന്നും, വാര്‍ത്തയുടെ പേരില്‍ ബി.എന്‍.എസ് സെക്ഷന്‍ 152 പ്രകാരം കേസ് ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ തകര്‍ന്നതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഇടപെട്ടത്. സിദ്ധാര്‍ത്ഥ് വരദരാജനു ഉള്‍പ്പെടെ സംരക്ഷണം നല്‍കി.

വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയല്ലെന്നും, വാര്‍ത്തകള്‍ തയ്യാറാക്കുകയോ വിഡിയോകള്‍ ചെയ്യുകയോ ചെയ്തതിന് മാധ്യമപ്രവര്‍ത്തകര്‍ കേസുകളില്‍ അകപ്പെടേണ്ടതില്ലെന്നും കോടതി ചോദ്യം ഉന്നയിച്ചു.

ഏത് നല്ല നിയമത്തെയും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കോടതി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരെ പ്രത്യേക വിഭാഗമായി കോടതി കാണുന്നില്ലെന്നും, എങ്കിലും ഒരു ലേഖനം മാത്രം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അതിവേഗ നടപടി ആവശ്യമായ ഭീഷണിയാകുന്നതെങ്ങനെ എന്ന് ചോദ്യം നിലനില്‍ക്കുന്നുവെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ലേഖനത്തെ അനധികൃത ആയുധക്കടത്തുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tag: “Sedition charges cannot be filed against journalists for news they provide”; Supreme Court

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button