നദികളെ സംരക്ഷിക്കാൻ ഹിന്ദു സേവ സമാജിന്റെ നേതൃത്വത്തിൽ സെമിനാർ; ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിലെ നദികളെ സംരക്ഷിക്കാൻ ഹിന്ദു സേവ സമാജിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ”തിരുവല്ലം – പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലാണ് ഇന്ന് വൈകുന്നേരം 4.30ന് സെമിനാർ നടക്കുന്നത്. പരിപാടിയിൽ മുഖ്യാതിഥിയായി ആത്മീയാചാര്യൻ സ്വാമി ഉദിത് ചൈതന്യ പങ്കെടുക്കും. അതോടൊപ്പം ഹിന്ദു സേവ സമാജ് ചെയർമാനും, തത്വമയി ന്യൂസ് ചീഫ് എഡിറ്ററും സിഇഒയുമായ രാജേഷ് ജി പിളളയും വിഷയത്തെക്കുറിച്ച് സംസാരിക്കും.
അതേസമയം സംസ്ഥാനത്ത് പലപ്പോഴും നദികളെ മാലിന്യങ്ങളിൽനിന്നു മോചിപ്പിക്കാൻ അവിടവിടെ ശ്രമങ്ങൾ നടക്കുന്നുവെന്നല്ലാതെ ഗൗരവമുള്ള പരിഹാരമാർഗങ്ങൾ ഇതുവരെയും ഉണ്ടായിട്ടില്ല. മാറി മാറി വരുന്ന ഭരണകൂടങ്ങൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം നദികളും മറ്റും ശുചീകരിക്കൽ പ്രഹസനം നടത്തുമെന്നല്ലാതെ ശാശ്വതമായ ഒരു നടപടിയും ആരും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. ഈ ഒരു ദയനീയ സാഹചര്യത്തിലാണ് ഹിന്ദു സേവ സമാജിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.