keralaKerala NewsLatest News
മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായിരുന്ന പി.പി. തങ്കച്ചൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായിരുന്ന പി.പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4.30ന് അദ്ദേഹം വിടവാങ്ങി.
കെപിസിസി പ്രസിഡന്റായും, നിയമസഭാ സ്പീക്കറായും, മന്ത്രിയായും വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1991 മുതൽ 1995 വരെ സ്പീക്കർ സ്ഥാനവും, 1995ൽ ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. കെ. കരുണാകരന്റെ ഏറ്റവും അടുത്ത അനുയായികളിലൊരാളായാണ് പി.പി. തങ്കച്ചൻ അറിയപ്പെട്ടിരുന്നത്.
Tag: Senior Congress leader and former UDF convener P.P. Thankachan passes away